2012, ഡിസംബർ 3, തിങ്കളാഴ്‌ച

FILM NEWS

റിച്ച ഗംഗോപാദ്ധ്യായ മലയാളത്തിലേക്ക്

 സില്‍ക്ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ബോളിവുഡില്‍ നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്‍റെ സൂപ്പര്‍ ഹിറ്റ്‌ വിജയത്തിന് ശേഷം സില്‍ക്ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലും സിനിമ വരുന്നു.എന്നാല്‍ ഡേര്‍ട്ടി പിക്ചറില്‍ നിന്നും വ്യത്യസ്തമായി സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയായിരിക്കും 
മലയാളത്തില്‍ ചിത്രം ഉണ്ടാവുക.ചിത്രത്തില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുക പ്രശസ്ത നടിയായ റിച്ച ഗംഗോപാദ്ധ്യായയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ റിച്ച ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടുവോ എന്ന കാര്യം സ്ഥിതീകരിക്കപ്പെട്ടിട്ടില്ല